പ്രസംഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
by Kuriakose Niranam ചിലരുടെ പ്രസംഗം സദസ്സിനെ നിശ്ചലമായി നിർത്താറുണ്ട്. എന്നാൽ ചിലരുടെ പ്രസംഗം സദസ്സിനെ അറുബോറാക്കാറുണ്ട്. പ്രസംഗിക്കുമ്പോൾ നമ്മൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്.സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.നല്ല ഒരു പ്രാസംഗികനാകുവാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. 1. പ്രസംഗിക്കുന്നതിന്റെ തലേന്ന് തന്നെ പ്രസംഗിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു നോട്ട് തയ്യാറാക്കണം.നോട്ട് ചെയ്ത കാര്യങ്ങൾ പരമാവധി ക്രമം അനുസരിച്ച് തന്നെ പ്രസംഗിക്കണം.നിങ്ങൾ പ്രസംഗിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ആരും കേൾക്കാത്ത പോയിന്റുകൾ ഉണ്ടെങ്കിൽ പ്രത്യേകം നോട്ട് ചെയ്ത് പ്രസംഗിക്കുകയാണെങ്കിൽ അത് സദസ്സ് വളരെ ശ്രദ്ധയോടുകൂടി കേൾക്കും. 2. പ്രസംഗിക്കുന്നതിന്റെ തലേദിവസം ഉറങ്ങാൻ കിടക്കുമ്പോൾ പ്രസംഗിക്കേണ്ട പോയിന്റുകൾ മനസ്സിലൂടെ കടത്തിവിടുക. 3. പ്രസംഗിക്കുന്ന ദിവസം നിങ്ങൾ എനർജറ്റിക്കായിരിക്കണം. ആകർഷണീയമായ മുഖഭാവം ആയിരിക്കണം. ഉദാഹരണമായി പറഞ്ഞാൽ അലക്ഷ്യമായ മുടിയും രൂപവും പാടില്ല. 4.പ്രസംഗിക്കുന്ന ദിവസത്തെ ഡ്രസ് കോഡ് ആകർഷണീയമായിരിക്കണം.വൈറ്റ് ഡ്രസ്സ് ആയിരിക്കും കൂടുതൽ അഭിലഷണീയം. 5. സ്റ്റേജിൽ എ...