ശബ്ദം-എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പഠിക്കാം.

Prepared by Kuriakose Niranam 
◾കേൾവി എന്ന  അനുഭവം ഉണ്ടാക്കുന്ന ഊർജ്ജരൂപമാണ് ശബ്ദം.
◾ ശബ്ദം അനുഭവപ്പെടണമെങ്കിൽ ശബ്ദസ്രോതസ്സ്,മാധ്യമം, ശ്രവണേന്ദ്രിയം(ചെവി) എന്നിവ ആവശ്യമാണ്. 
◾വൈബ്രേഷൻ (കമ്പനം) മൂലമുണ്ടാകുന്ന തരംഗങ്ങൾ മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
◾ ഒരു ശബ്ദ സ്രോതസ്സിൽ നിന്ന്  ശബ്ദം  തരംഗങ്ങളായിട്ടാണ്  സഞ്ചരിക്കുന്നത്.
◾ശബ്ദത്തെ കുറിച്ചുള്ള പഠനശാഖയാണ് അക്കൗസ്റ്റിക്സ്.
◾ശബ്ദം അനുദൈർഘ്യതരംഗം ആണ്. 
◾ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം  ഓഡിയോമീറ്റർ.
ആവൃത്തി
◾ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ ആകെ എണ്ണമാണ് ആവൃത്തി (frequency)
ഹെർട്സ്.
◾ആവൃത്തിയുടെ യൂണിറ്റ്-ഹെർട്സ്
◾മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ പരിധി 
20 ഹെർട്സ് മുതൽ 20,000 ഹെർട്സ് (20 കിലോ ഹെർട്സ്) വരെയാണ്.
◾പല ജീവജാലങ്ങളിലും ഈ ശബ്ദത്തിന്റെ പരിധി വ്യത്യസ്തമാണ്
◾കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി
500Hz
തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി
300 Hz
ഇൻഫ്രാസോണിക്.
◾20 ഹെർട്സിൽ താഴെയുള്ള ശബ്ദം ഇൻഫ്രാസോണിക് ശബ്ദം എന്നറിയപ്പെടും.
◾തിമിംഗലം,ആന,കണ്ടാമൃഗം എന്നിവ ഇൻഫ്രസോണിക്ക് ശബ്ദം പുറപ്പെടുവിക്കുന്നു
 ◾ഭൂമികുലുക്കം ഇൻഫ്രസോണിക്ക്
ശബ്ദമാണ്.
അൾട്രാസോണിക്.
◾20,000 ഹെർട്സിൽ മുകളിലുള്ള ശബ്ദം അൾട്രാസോണിക് ശബ്ദം എന്നറിയപ്പെടും.
◾നായ്,വവ്വാല്‍,ഡോള്‍ഫിന്‍, സോണാര്‍,ഗാള്‍ട്ടണ്‍ വിസില്‍,ECG, Ultra Sound Scan തുടങ്ങിയവ അൾട്രാസോണിക്കുമായി ബന്ധപ്പെട്ടതാണ്.
◾ഫോട്ടോ ഗ്രാഫിയിലിലുള്ള ഫിലിം നിർമ്മിക്കാനും ആന്തരികാവയവങ്ങളുടെ സ്കാനിംഗിനും ഉപയോഗിക്കുന്ന തരംഗം ആൾട്രാസോണിക് ആണ്.
ശബ്ദ സഞ്ചാരത്തിന് ഒരു മാധ്യമം വേണം.
◾വായുവിലൂടെയുള്ള (വാതകം) ശബ്ദത്തിൻ്റെ വേഗത
340 മീറ്റർ/സെക്കൻഡ്
◾ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തതിന് 
വായുവിന്റെ അഭാവം കാരണമാണ്.
◾ജലത്തിലൂടെയുള്ള (ദ്രാവകം) ശബ്ദത്തിൻ്റെ വേഗത
1453 മീറ്റർ/സെക്കൻഡ്
◾തടിയിലൂടെയുള്ള (ഖരം) ശബ്ദത്തിൻ്റെ വേഗത
3853 മീറ്റർ /സെക്കൻഡ്
◾ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ഖര വസ്തുവിൽ കൂടിയാണ്.
◾ശബ്ദം ഏറ്റവും കുറവ് വേഗത്തിൽ സഞ്ചരിക്കുന്നത് വാതകത്തിൽ കൂടിയാണ്.
◾വേനൽക്കാലത്ത് ആർദ്രത കൂടുന്നതിനാൽ ശബ്ദ വേഗത കൂടും.
◾അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്ന അവസരത്തിലും ശബ്ദവേഗത കൂടുതലായിരിക്കും
◾ഏറ്റവും വേഗത്തിൽ ശബ്ദം സഞ്ചരിക്കുന്നത് Steel-ലൂടെയാണ് 
5000 മീറ്റർ/സെക്കൻഡ്
ശബ്ദത്തിൻ്റെ പ്രധാന സവിശേഷതകൾ
1.ഉച്ചത(Loudness)
2.സ്ഥായി(Pitch)
3.ഗുണം(quality)
◾നമ്മുടെ ചെവിയിൽ അനുഭവപ്പെടുന്ന കമ്പനങ്ങളുടെ എണ്ണമാണ് ഉച്ചത.അതായത് ശബ്ദം ഒരു വ്യക്തിയിലുണ്ടാക്കുന്ന കേൾവിയുടെ അളവാണ് ഉച്ചത
◾ഒരു കേൾവിക്കാരനിൽ ജനിപ്പിക്കുന്ന കൂർമ്മതയുടെ അളവാണ് സ്ഥായി.
◾ശബ്ദത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേകതയാണ് ഗുണം
◾ശ്രുതി=ശബ്ദകൂര്‍മ്മത = ആവൃത്തികൂടുമ്പോള്‍ ശ്രുതി കൂടുന്നു.
◾ഉയര്‍ന്ന ശ്രുതി=സ്ത്രീകളൂടെ ശബ്ദം,കിളികളുടെ ശബ്ദം,ഗ്ലാസ് വീഴുന്ന ശബ്ദം.
◾താഴ്ന്ന ശ്രുതി=പുരുഷശബ്ദം, പശുവിന്റെ ശബ്ദം,താറാവിന്റെ ശബ്ദം,ഇടിമുഴക്കം.
◾ബേസ് =താഴ്ന്ന ശ്രുതികളുടെ കൂട്ടം,
◾ട്രബ്ള്‍=ഉയര്‍ന്ന ശ്രുതികളുടെ കൂട്ടം,
ഉച്ചതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
ആയതി,പ്രതലവിസ്തീര്‍ണ്ണം, സ്രോതസ്സും ശ്രോതാവും തമ്മിലുള്ള അകലം,മാധ്യമത്തിന്റെ സാന്ദ്രത, വായുപ്രവാഹ ദിശ.
ഡസിബൽ
◾ഉച്ചതയുടെ യൂണിറ്റ് - ഡസിബൽ
◾ഡസിബൽ ഉപയോഗിച്ചാണ് ശബ്ദമലനികരണം അളക്കുന്നത്.
◾120 ഡസിബലിന് മുകളിൽ ഉച്ചതയുള്ള ശബ്ദമാണ് കേൾക്കുന്നത് എങ്കിൽ ചെവിക്ക് വേദന ഉണ്ടാകാം.
◾90 ഡസിബലിന് മുകളിൽ ശബ്ദം ഉണ്ടായാൽ അവിടെ ശബ്ദമലനീകരണത്തിൻ്റെ ഭാഗമാണ്
◾പാർപ്പിട മേഖലകളിലെ അനുവദനീയമായ ശബ്ദദ പരിധി
 പകൽ 50db,രാത്രി 40db
◾ശ്വസന ശബ്ദം - 10db
◾ക്ലോക്കിന്റെ സൂചി -30db
◾മനുഷ്യ ശബ്ദം -60-65db
◾ടെലിഫോൺ ബെൽ -70db
◾ മോട്ടോർ സൈക്കിൾ -70-80db
◾ TV,ക്ലോക്ക് അലാറം -75db
◾മോട്ടോർ ഹോൺ -80db
◾വാക്വം ക്ലീനർ -80db
◾സിംഹഗർജ്ജനം -90db
◾ഇടിമുഴക്കം -100db-110db
◾വിമാനം -120db
◾ജെറ്റ് വിമാനം -120 – 140db
◾തോക്കിന്റെ ശബ്ദം - 120 db
◾റോക്കറ്റ് -170db
ശ്രവണ സ്ഥിരത
(Persistence of Hearing)
ഒരു വസ്തു ജനിപ്പിക്കുന്ന ശബ്ദ അനുഭവം 1/10 സെക്കൻഡ് സമയത്തേക്ക് ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസമാണ് ശ്രവണ സ്ഥിരത.
പ്രതിധ്വനി
◾(Echo) നമ്മൾ ഉണ്ടാക്കുന്ന ശബ്ദം മറ്റ് ഒരു വസ്തുവിൽ തട്ടി തിരിച്ചുവരുന്ന പ്രതിഭാസമാണ് പ്രതിധ്വനി.
◾പ്രതിധ്വനി ഉണ്ടാകണമെങ്കിൽ 17 മീറ്റർ ദൂരപരിധി ഉണ്ടാകണം
അനുരണനം
(riverburation)
◾ശബ്ദം പല പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് ഉണ്ടാക്കുന്ന echo ആണ് അനുരണനം
പ്രണോദിത കമ്പനം 
(forced vibration)
◾കമ്പനം കൊണ്ടിരിക്കുന്ന ഒരു വസ്തു തൊട്ടടുത്തിരിക്കുന്ന വസ്തുവിനെ കമ്പനം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് പ്രണോദിത കമ്പനം.
അനുനാദം 
◾കമ്പനം ചെയ്യുന്ന വസ്തുവിന്റെയും പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെയും സ്വാഭാവിക ആവൃത്തി ഒരുപോലെയായാല്‍ പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തു കൂടുതല്‍ ആയതിയില്‍ കമ്പനം ചെയ്യും. 
◾ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് അനുനാദം  എന്ന പ്രതിഭാസം മൂലമാണ്
ബീറ്റുകള്‍ 
◾ആവൃത്തിയില്‍ അല്പം വ്യത്യാസമുള്ള രണ്ട് ശബ്ദസ്രോതസ്സുകള്‍ ഒരുമിച്ച് കമ്പനം ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉച്ചതയിലുള്ള ഏറ്റക്കുറച്ചില്‍.
Dopler effect
◾ശബ്ദമുണ്ടാക്കുന്ന ഒരു സ്രോതസ്സിൽ നിന്ന് പുറകിലേക്കോ മുന്നിലേക്കോ പോകുമ്പോൾ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് Dopler effect.ഇത് കണ്ടുപിടിച്ച്ത് ക്രിസ്ത്യൻ ഡോപ്ലർ.
ഉദ:ഒരു ആംബുലൻസ് അടുത്തേക്ക് അടുത്തേക്ക് വരുമ്പോൾ ശബ്ദം കൂടിക്കൂടി വരുന്നു.ഒരു ആംബുലൻസ് അകന്നു പോകുമ്പോൾ ശബ്ദം കുറഞ്ഞു കുറഞ്ഞു വരുന്നു
സൂപ്പർ സോണിക്
◾ശബ്ദത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ വേഗത പറയുന്ന യൂണിറ്റാണ് സൂപ്പർ സോണിക്.
◾ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത് 
ഹൈപ്പർ സോണിക്
സബ്സോണിക്
◾ശബ്ദത്തിനേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ വേഗത പറയുന്ന യൂണിറ്റാണ് സബ്സോണിക്.
Mac number
◾ശബ്ദത്തേക്കാൾ വേഗതയിൽ പോകുന്ന സൂപ്പർ സോണിക്ക് വിമാനങ്ങളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റാണ് സൂപ്പർ സോണിക്. 1 mac number-340m/s ആണ്
◾ഏണസ്റ്റ് മാക്ക് എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് മാക് നമ്പർ എന്ന പേരു നൽകിയിരിക്കുന്നത്.
സോണാർ 
(Sound Navigation and Ranging)
◾ഒരു ശബ്ദം പുറപ്പെടുവിപ്പിച്ച് അതിൻെറ എക്കോ തിരിച്ചുവരാൻ എടുക്കുന്ന സമയം കണക്കാക്കി ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റാണ് സോണാർ .
ഉപയോഗം
സമുദ്രങ്ങളുടെ ആഴം അളക്കാം.മത്സ്യങ്ങളുടെ അളവ് കണക്കാക്കാം,കടലിനടുത്തെട്ടിലെ
വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താം.
Echo location
◾വവ്വാല് പോലെയുള്ള ജീവജാലങ്ങൾ
യാത്ര ചെയ്യുമ്പോൾ ഒരു നിശ്ചിത അൾട്രാസോണിക് ശബ്ദം പുറത്തേക്ക് വിടുന്നു.അത് തടസ്സമുള്ള സ്ഥലത്ത് തട്ടി തിരിച്ച് അവയുടെ ചെവിയിൽ എത്തുമ്പോൾ അതിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് യാത്ര ചെയ്യുന്നു.
മനുഷ്യനിലെ ശബ്ദം
◾മനുഷ്യരിൽ ശബ്ദമുണ്ടാകുന്നതിന് കാരണം  സ്വനതന്തുക്കൾ ആണ്.
◾മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ലാരിംഗ്‌സ്
◾ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് 
 ഉച്ചത .
◾മനുഷ്യ കർണ്ണത്തിൽ ശബ്ദ കമ്പനം കടന്നു പോകുന്ന ക്രമം.
കണ്ണപടം >മാലിയസ> ഇൻകസ് > സ്റ്റേപ്പിസ് >ഓവൽ വിൻഡോ > കോക്ളിയായിലെ റൗണ്ട് വിൻഡോ > ശ്രവണ നാഡി > സെറിബ്രം.
സോണിക് ബൂം
◾ഒരു വിമാനമോ മറ്റ് വസ്തുക്കളോ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഷോക്ക് വേവ് ആണ് സോണിക് ബൂം 
◾ചട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിനുകാരണം ?
സോണിക് ബൂം
◾ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഓസിലോസ്കോപ്പ്
◾ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം?
ഹൈഡ്രോഫോൺ
◾റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഫോണോഗ്രാഫ്














Popular posts from this blog

Question Tag പഠിക്കാം

ഇന്നത്തെ USA എങ്ങനെ രൂപംകൊണ്ടു?

ഗ്രേറ്റ് ബ്രിട്ടനും യുകെയും ഒന്നാണോ?