ഇന്നത്തെ USA എങ്ങനെ രൂപംകൊണ്ടു?

Prepared by Kuriakose Niranam 
-------------------------------
യു എസ് എയുടെ ചരിത്രം
ആരംഭിക്കുന്നത് കേവലം 404 വർഷങ്ങൾക്ക്
മുൻപ് മാത്രം.
◾ഏകദേശം 524 വർഷങ്ങൾക്ക് മുമ്പാണ് അമരിഗോ വെസ്പൂച്ചി 
അമേരിക്ക വൻകര കണ്ടെത്തിയത്.എന്നാൽ
വെറും 404 വർഷങ്ങൾക്ക് മുൻപ് മാത്രമാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഇന്നത്തെ 
യു എസ് എ എന്ന രാജ്യം രൂപം കൊള്ളുന്നതിന് ഇടയാക്കിയ സംഭവം നടന്നത്.
ഇംഗ്ലണ്ടിലെ പ്യൂരിറ്റൻ റവലൂഷൻ.
പ്യൂരിറ്റൻ വിപ്ലവത്തിൻറെ അനന്തരഫലം ആയിരുന്നു
USA എന്ന രാജ്യത്തിൻെറ രൂപീകരണവും അമേരിക്കയിലെ ഇന്നത്തെ പ്രൊട്ടസ്റ്റന്റ് സഭയുടെ വ്യാപനവും.
യൂറോപ്പിന്റെ പടിഞ്ഞാറെ തീരത്തെ പ്രധാന രാജ്യമാണ് ബ്രിട്ടൻ.ഇവിടെ കത്തോലിക്കാ സഭയായിരുന്നു ഉണ്ടായിരുന്നത്. കത്തോലിക്കാ സഭയിൽ ഉണ്ടായ അനാചാരങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ഒരു കൂട്ടം ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി. ഇവരെ പ്യൂരിറ്റന്മാർ എന്ന് വിളിച്ചു. ഇവർ പ്രൊട്ടസ്റ്റൻറ് വിശ്വാസത്തിലേക്ക് പോയി.
കത്തോലിക്ക സഭയിലെ പള്ളികളിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഇവർ പ്രാധാന്യം നൽകിയില്ല.എന്നാൽ ഇവർ ക്രിസ്തീയ വിശ്വാസികളും ആയിരുന്നു.പള്ളികൾക്കും പുരോഹിതന്മാർക്കും ആചാരാനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകാത്ത പ്യൂരിറ്റൻമാരെ പള്ളി ചടങ്ങുകളിൽ വലിയ വിശ്വാസമുള്ള കത്തോലിക്കർക്ക് ഇഷ്ടപ്പെട്ടില്ല.കത്തോലിക്ക വിശ്വാസികളിൽ നിന്നും രാജാവിൽ നിന്നും പീഡനം അനുഭവപ്പെട്ട ഇവർ ഇംഗ്ലണ്ട് തങ്ങൾക്ക് വളരെ മോശമാണെന്ന് തീരുമാനിച്ചു. അവിടെയുള്ള ആളുകൾ ദൈവത്തിൻെറ പാതയിൽ നിന്ന് കൂടുതൽ അകന്നുപോകുന്നതായി അവർക്ക് തോന്നി. ജനവാസമില്ലാത്ത ഒരു സ്ഥലത്ത് പോയി ഒരു പുതിയ സൊസൈറ്റി തുടങ്ങണമെന്ന് അവർ തീരുമാനിച്ചു. ഏറെ നാളത്തെ തർക്കങ്ങൾക്ക് ശേഷം അവർ 'മേഫ്ലവർ' എന്ന കപ്പലിൽ അറ്റ്ലാൻ്റിക് സമുദ്രം കുറുകെ കടന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇവരെയാണ് തീർത്ഥാടക പിതാക്കന്മാർ(pilgrim fathers) എന്ന് വിളിക്കുന്നത്. 
ബ്രിട്ടനിൽ നിന്ന് അറ്റ്ലാൻറിക്ക് സമുദ്രം കുറുകെ കടന്ന് വടക്കേ അമേരിക്കയിലേക്ക് തീർത്ഥാടക പിതാക്കന്മാർ യാത്ര ചെയ്യുന്ന കപ്പലിന്റെ ചിത്രം.
ഇവരുടെ  കപ്പൽ  ഭയങ്കരമായ കൊടുങ്കാറ്റുകളെ അഭിമുഖീകരിച്ചു, ഭക്ഷണം തീർന്നു,അസുഖം ബാധിച്ചു, നിരവധി ആളുകൾ മരിച്ചു, മൊത്തത്തിൽ ഇത് ഒരു മോശം യാത്രയായിരുന്നു.എന്നാലും AD 1620 നവംബർ 9-ന് അവരുടെ കപ്പൽ അമേരിക്കയിലെ കേപ് കോഡിന് സമീപം എത്തി.എന്നാൽ അവർക്ക് നങ്കൂരമിടാൻ അനുയോജ്യമായ സ്ഥലം അന്വേഷിക്കേണ്ടി വന്നു,അതിന് അവർക്ക് ഒരു മാസമെടുത്തു. ഒടുവിൽ,അവർ ന്യൂ പ്ലി മൗത്ത് എന്ന സ്ഥലത്ത് താമസമാക്കി.ആ വർഷത്തെ ക്രിസ്മസ് ദിനത്തിലാണ് തീർത്ഥാടക പിതാക്കന്മാർ തങ്ങളുടെ ആദ്യത്തെ വീട് പണിയാൻ തുടങ്ങിയത്. കഠിനമായ ശൈത്യകാലത്ത്,AD 1621 ഫെബ്രുവരി ആയപ്പോഴേക്കും തീർത്ഥാടകരിൽ പകുതിയോളം പേർ മരിച്ചു. എന്നിരുന്നാലും,അവർ ചോളം കൃഷി ചെയ്യാൻ ആരംഭിച്ചു.പതുക്കെ  അവർ ഒരു സമൂഹമായി വളർന്നു. ആ വളർന്നു വന്ന സമൂഹമാണ് ഇന്നത്തെ യു എസ് എ. 
അതുകൊണ്ടാണ് ഇന്നത്തെ യു എസ് എ യിൽ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ വിശ്വാസികൾ കൂടുതലായി ഉള്ളത്.
കുതിര അക്ഷാംശം എന്താണ്?
(Horse latitude/ഉപോഷ്ണ ഉച്ചമർദ്ദമേഖല)
തീർത്ഥാടക പിതാക്കന്മാർ കുടിയേറിയതിനുശേഷം പിന്നീട് ബ്രിട്ടനിൽ നിന്നും തെക്കേ അമേരിക്കയിലേക്ക് കുടിയേറ്റം കൂടി.ജോലി ചെയ്യുന്നതിനുവേണ്ടി ഇവർ ധാരാളം കുതിരകളെയും അടിമകളെയും  അറ്റ്‌ലാന്റിക് സമുദ്രം കുറുകെ കടന്ന് ആഫ്രിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും നിന്നും വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയി.അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോൾ 30 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിൽ ഉപോഷ്ണ  ഉച്ചമർദ്ദമേഖലയാണ്(Sub-tropical high pressure belt).ഇവിടെ കാറ്റുകൾ കുറവാണ്. തന്മൂലം പായ്കപ്പലുകൾ നീങ്ങില്ല. എങ്ങനെയെങ്കിലും കപ്പലിന്റെ ഭാരം കുറച്ച് കരയ്ക്ക് എത്തുവാൻ കപ്പലിൽ നിന്ന് ജീവനുള്ള കുതിരകളെ കടലിൽ ഉപേക്ഷിക്കുമായിരുന്നു.
അതുകൊണ്ട്  ഈ
അക്ഷാംശങ്ങൾക്ക് ഇടയിലുള്ള പ്രദേശത്തെ കുതിര അക്ഷാംശം എന്ന് വിളിച്ചു.ഉത്തര ഭാഗത്തും ദക്ഷിണ ഭാഗത്തും കുതിര അക്ഷാംശം ഉണ്ട്. ഉത്തര ഭാഗത്തെ കുതിര അക്ഷാംശത്തിലൂടെയാണ് അമേരിക്ക വൻകരയിലേക്ക് കുതിരകളെയും അടിമകളെയും കൊണ്ടു പോയത്.
ബ്രിട്ടനിൽ നിന്നും കുടിയേറിയ ഇംഗ്ലീഷുകാർ സ്ഥാപിച്ച 13 കോളനികൾ.






അമേരിക്കൻ സ്വാതന്ത്ര്യസമരം.
◾പതിനേഴാം നൂറ്റാണ്ടിൽ തീർത്ഥാടക പിതാക്കന്മാരായി എത്തിയവരുടെ പിൻഗാമികൾ സ്ഥാപിച്ചതാണ് പതിമൂന്ന് കോളനികൾ.പതിനെട്ടാം നൂറ്റാണ്ട് ആയപ്പോഴേക്ക് കുടിയേറ്റം വർദ്ധിച്ചു.മാതൃരാജ്യമായ ഇംഗ്ലണ്ട് അമേരിക്കൻ കോളനികളെ വിഭവങ്ങൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായും സാധനങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റായിട്ടും  കരുതി.

ഇതിനെ തുറന്ന് ഇംഗ്ലണ്ട് ഒരു മർക്കൻ്റയിൽ നിയമം അമേരിക്കൻ കോളനികളിൽ നടപ്പിലാക്കി.
ഇതനുസരിച്ച്..
1. ഇംഗ്ലീഷ് കപ്പലുകളോ കോളനികളിൽ നിർമ്മിച്ച കപ്പലുകളോ മാത്രമേ ഉപയോഗിക്കാവൂ.
2. എല്ലാ പ്രമാണങ്ങളിലും ഇംഗ്ലണ്ടിനെ മുദ്ര വേണം.
3. പഞ്ചസാര,കമ്പനി,പരുത്തി, പുകയില എന്നിവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ.
4.കോളനികളിൽ ഇംഗ്ലീഷ് സൈന്യത്തിൻെറ ചെലവ് കോളനികൾ വഹിക്കണം. 
5.തേയില,ഗ്ലാസ്,കടലാസ് എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം നൽകണം.

AD 1772 ൽ മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരെ ജോർജിയ ഒഴികെയുള്ള 12 കോളനികൾ ഫിലാദൽഫിയായിൽ സമ്മേളിച്ചു.ഇതിനെ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്ന് വിളിക്കും. ഈ സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് ഇംഗ്ലണ്ടിനോട് അവരുടെ അനുവാദമില്ലാതെ നികുതി ചുമത്തരുത് എന്ന് ആവശ്യപ്പെട്ടു.എന്നാൽ രാജാവ് ഒരു സൈന്യത്തെ അമേരിക്കൻ കോളനികളിലേക്ക് അയക്കുകയാണ് ചെയ്തത്.

ഇതിൽ പ്രതിഷേധിച്ച് AD 1773 ഡിസംബർ 16-ാം തീയതി കോളനി നിവാസികൾ റെഡ് ഇന്ത്യൻസിന്റെ വേഷത്തിൽ ബോസ്റ്റൺ തുറമുഖത്ത് തേയിലയുമായി എത്തിയ ഒരു ഇംഗ്ലീഷ് കപ്പലിൽ നിന്ന് 342 പെട്ടി തെയില കടലിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെ ബോസ്റ്റൻ ടി പാർട്ടി എന്ന് വിളിക്കും.

AD 1775 -ൽ ഫിലാദൽഫിയായിൽ വച്ച് നടന്ന രണ്ടാം കോൺഗ്രസിൽ ജോർജ് വാഷിംഗ്ഷടണെ സൈനിക മേധാവിയായി തിരഞ്ഞെടുത്തു.
AD 1776 ജൂലൈ നാലിന് അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിൽ  യുദ്ധം ആരംഭിച്ചു.
AD 1781- ൽ ബ്രിട്ടന്റെ പരാജയത്തോടെ യുദ്ധം അവസാനിച്ചു. AD 1783 ലെ പാരീസ് ഉടമ്പടി പ്രകാരം കോളനികളുടെ സ്വാതന്ത്ര്യത്തെ ബ്രിട്ടൻ അംഗീകരിച്ചു.
George Washington 
തുടർന്ന് അമേരിക്കൻ ഐക്യ നാടുകളിലെ  ആദ്യ പ്രസിഡൻറായി ജോർജ് വാഷിംഗ്ടൺ തിരഞ്ഞെടുക്കപ്പെട്ടു.
(ഇതിൽനിന്ന് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ തയ്യാറാക്കി പഠിക്കുക)

Popular posts from this blog

Question Tag പഠിക്കാം

ഗ്രേറ്റ് ബ്രിട്ടനും യുകെയും ഒന്നാണോ?