തെക്കൻ കേരളത്തിലെ നദികൾ

Prepared by Kuriakose Niranam 
-------------------------------തെക്കൻ കേരളം.
നദികൾ,അണക്കെട്ടുകൾ,ജലസേചനപദ്ധതികൾ,ജലവൈദ്യുത പദ്ധതികൾ.
-------------------------------
തിരുവനന്തപുരം ജില്ലയിലെ നദികൾ,ഡാമുകൾ,ജലസേചന പദ്ധതികൾ,ജലവൈദ്യുത പദ്ധതികൾ.
-------------------------------
🟥41-നെയ്യാർ നദി
✓ കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദിയാണ് നെയ്യാർ.
✓ ഉത്ഭവം:അഗസ്ത്യമല.
(അഗസ്ത്യമലയിൽ നിന്ന് ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന തമിഴ്നാട്ടിലെ ഒരു നദിയുണ്ട് താമ്രപർണ്ണിനി)
✓ പതനം : പൂവാറിൽ വെച്ച് അറബിക്കടലിൽ ചേരുന്നു..
✓ നീളം : 56 km
✓ നെയ്യാർ ഡാം ജലസേചന പദ്ധതി ഈ നദിയിലാണ്.
✓ കാട്ടക്കട,നെയ്യാറ്റിൻകര ഈ നദിയുടെ തീരത്താണ്.
🟥40-കരമനയാർ.
✓ തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന നദിയാണ് കരമനയാർ.
✓ ഉത്ഭവം:ചെമ്മുഞ്ഞി മൊട്ട
✓കരമനയാറിന്റെ പോഷകനദിയാണ് കിള്ളിയാർ.ഇത് തിരുവല്ലത്ത് വച്ച് കരമനയാറിൽ ചേരുന്നു
✓ പതനം:കോവളത്തിനടുത്തു വെച്ച് അറബിക്കടലിൽ ചേരുന്നു.
✓ നീളം:68 km
✓ അരുവിക്കര ഡാം ജലസേചന പദ്ധതി ഈ നദിയിലാണ്.
✓ പേപ്പാറ ഡാം ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.
🟥39-മാമം പുഴ
✓ ഉത്ഭവം:പന്തലക്കോട്ട് കുന്ന്
✓ പതനം:അഞ്ചുതെങ്ങ് കായൽ.
✓ നീളം :27km
✓അണക്കെട്ടുകൾ ഇല്ല .
🟥38-വാമനപുരം പുഴ.
✓ഉത്ഭവം:ചെമ്മുഞ്ഞി മൊട്ട
✓ പതനം: അഞ്ചുതെങ്ങ് കായൽ.
✓ നീളം:88
✓ അണക്കെട്ടുകൾ ഇല്ല .
-------------------------------
കൊല്ലം ജില്ലയിലെ നദികൾ,ഡാമുകൾ,ജലസേചന പദ്ധതികൾ,ജലവൈദ്യുത പദ്ധതികൾ.
-------------------------------
🟥37-അയിരൂർ പുഴ
✓ കേരളത്തിലെ രണ്ടാമത്തെ നീളം കുറഞ്ഞ നദിയാണ്.
✓ ഉത്ഭവം:നാവായിക്കുളം
✓ പതനം:നടയറ കായൽ.
✓ നീളം :17 km
✓ അണക്കെട്ടുകൾ ഇല്ല .
🟥36-ഇത്തിക്കരയാർ
✓ ഉത്ഭവം:മടത്തറ കുന്ന്
✓ പതനം:പരവൂർ കായൽ.
✓ നീളം:56 km
✓ അണക്കെട്ടുകൾ ഇല്ല .
🟥35-കല്ലടയാർ.
✓ ഉത്‌ഭവം :കരിമല (പത്തനംതിട്ട)
✓ പതനം :അഷ്ടമുടിക്കായൽ.
✓ അഷ്ടമുടി കായലിൽ പതിക്കുന്ന ഏക നദിയാണ്.
✓ നീളം: 121Km
✓ തെന്മല ഡാം ജലസേചന പദ്ധതി ഈ നദിയിലാണ്.
✓ കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി.
🟥34-പള്ളിക്കലാർ
✓ ഉത്ഭവം:കളരിത്തറ കുന്ന്
✓ പതനം:വട്ടക്കായൽ.
✓ നീളം:42
✓ കരുനാഗപ്പള്ളിയിലൂടെ ഒഴുകുന്നു.
✓ അണക്കെട്ടുകൾ ഇല്ല .
-------------------------------
പത്തനംതിട്ട ജില്ലയിലെ നദികൾ,ഡാമുകൾ, ജലസേചന പദ്ധതികൾ, ജലവൈദ്യുത പദ്ധതികൾ.
-------------------------------
🟥33-അച്ചൻകോവിലാർ.
✓ഉൽഭവം:പശുക്കിടാമേട് (കൊല്ലം)
✓പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച്
അന്ത്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലൂടെ ഒഴുകുന്നു.
✓ നീളം:128 KM
✓പത്തനംതിട്ട നഗരത്തിന് തെക്കുവശത്തുകൂടി ഒഴുകുന്നു.
✓ശബരിമലയുമായി ബന്ധപ്പെട്ട പന്തളം വലിയ കോയിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ നദിയുടെ  തീരത്താണ്.
✓പത്തനംതിട്ട ജില്ലയിലെ കോന്നിയും
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയും
അച്ചൻകോവിലാറിന്റെ തീരത്താണ്.
✓ആലപ്പുഴ ജില്ലയിലെ വിയപുരത്ത് വച്ച് ഇത് പമ്പാനദിയിൽ ചേരുന്നു.
✓പമ്പാ നദിയുടെ പോഷകനദിയാണ്
അച്ചൻകോവിലാർ.
✓ അച്ചൻകോവിലാറിന്റെ കൈവഴിയാണ് പായിപ്പാട്ടാർ.ഇതും പിന്നീട് പമ്പയിൽ ചേരുന്നു.
✓അണക്കെട്ടുകളും ജലവൈത പദ്ധതികളും ഇല്ല.
🟥32-പമ്പാനദി.
✓തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് പമ്പ.
✓പമ്പയുടെ പ്രാചീന നാമം-ബാരിസ്
✓കേരളത്തിലെ മൂന്നാമത്തെ വലിയ നദിയാണ് '
✓കുട്ടനാട്ടിലൂടെ ഒഴുകുന്നതിനാൽ പമ്പയുടെ ദാനമെന്ന് എന്ന് കുട്ടനാട് അറിയപ്പെടും.
✓നീളം: 176 Km
ദക്ഷിണ ഭഗീരഥി എന്ന് അറിയപ്പെടും
✓ഉത്ഭവം ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പുളിച്ചി മല
✓പിന്നീട്  പത്തനംതിട്ട ജില്ലയിലൂടെയും അന്ത്യഘട്ടം ആലപ്പുഴ ജില്ലയിലൂടെയും ഒഴുകുന്നു.
✓ശബരിമലയ്ക്കടുത്ത് പമ്പയിലൂടെ  പമ്പാനദി ഒഴുകുന്നു.കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെടുന്നു.
✓പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര,റാന്നി,ചെറുകോൽപ്പുഴ കോഴഞ്ചേരി,മാരാമൺ,ആറന്മുള പരുമല,നിരണം എന്നീ സ്ഥലങ്ങൾ പമ്പയുടെ തീരത്താണ്.
✓ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, മാന്നാർ, വീയപുരം, തകഴി, ചമ്പക്കുളം എന്നീ സ്ഥലങ്ങൾ പമ്പയുടെ തീരത്താണ്.
✓ആലപ്പുഴ ജില്ലയിലെ കൈനകരിക്കടുത്ത് വെച്ച്  പമ്പ നദി വേമ്പനാട് കായലിൽ ചേരുന്നു.
✓അച്ചൻകോവിലാറും പമ്പയാറും ചേരുന്ന വീയപുരത്തു നിന്ന് തോട്ടപ്പള്ളിയിലേക്ക് നിർമ്മിച്ചതാണ്
ലീഡിങ് ചാനലും തോട്ടപ്പള്ളി സ്പിൽവേയും.
✓ആറന്മുള വള്ളംകളി 
മാന്നാർ വള്ളംകളി,അപ്പർ കുട്ടനാട് 
വള്ളംകളി,ചമ്പക്കുളം വള്ളംകളി എന്നിവ നടക്കുന്നത് പമ്പാ നദിയിലാണ്.
✓പമ്പാനദിയുടെ പോഷക നദികൾ.
ഗവിയർ,കക്കിയാർ,കക്കാട്ടാർ,അഴുതയാർ,കല്ലാർ,അച്ചൻകോവിലാർ
✓പമ്പയിലെ അണക്കെട്ടുകൾ
ഗവി,കുള്ളാർ,മീനാർ,പമ്പ ആനത്തോട്,കക്കി,അപ്പർ മൂഴിയാർ
കക്കാട്,മണിയാർ-എല്ലാം ജലവൈദ്യുത പദ്ധതികൾ ആണ്.
✓കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ജലവൈദ്യുത പദ്ധതി പമ്പ നദിയിലാണ്.കക്കി,ആനത്തോട്, പമ്പ,ഗവി,കുള്ളാർ,മീനാർ ഒന്ന്, മീനാർ രണ്ട് എന്നീ അണക്കെട്ടുകളിലെ വെള്ളമാണ്
ശബരിഗിരി പദ്ധതിയിൽ ഉപയോഗിക്കുന്നത്.
-------------------------------
കോട്ടയം ജില്ലയിലെ നദികൾ,ഡാമുകൾ, ജലസേചന പദ്ധതികൾ, ജലവൈദ്യുത പദ്ധതികൾ.
-------------------------------
🟥 31-മണിമലയാർ.
✓ഉൽഭവം:തട്ടമല
✓നീളം: 90 km
✓അണക്കെട്ടുകൾ ഇല്ല.
✓പതനം:കൈനകരിക്ക് അടുത്തുവച്ച് വേമ്പനാട് കായലിൽ.
✓കോട്ടയം,പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി അവസാനം ആലപ്പുഴ ജില്ലയിലെ കൈനകരിക്ക്  അടുത്തുവെച്ച് വേമ്പനാട് കായലിൽ ചേരുന്നു.
✓ മണിമല ഒഴുകുന്ന കോട്ടയം ജില്ലയിലെ പ്രധാന സ്ഥലങ്ങൾ: എരുമേലി,മണിമല,
✓ മണിമല ഒഴുകുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലങ്ങൾ മല്ലപ്പള്ളി,കല്ലുപ്പാറ,തിരുവല്ല,
✓ മണിമല ഒഴുകുന്ന ആലപ്പുഴ ജില്ലയിലെ പ്രധാന സ്ഥലങ്ങൾ.
ചക്കുളത്തുകാവ്,മുട്ടാർ,രാമങ്കരി
🟥 30-മീനച്ചിലാർ
✓ഉത്ഭവം:അരക്കുന്ന മുടി
✓നീളം :78 km
✓പതനം:കുമരകത്തിനടുത്തുവെച്ച് വേമ്പനാട് കായലിൽ.
✓ഒഴുകുന്ന സ്ഥലങ്ങൾ:പാലാ,
ഏറ്റുമാനൂർ,കോട്ടയം,താഴത്തങ്ങാടി,കുമരകം.
✓ അണക്കെട്ടുകൾ ഇല്ല.
-------------------------------

Popular posts from this blog

Question Tag പഠിക്കാം

ഇന്നത്തെ USA എങ്ങനെ രൂപംകൊണ്ടു?

ഗ്രേറ്റ് ബ്രിട്ടനും യുകെയും ഒന്നാണോ?