PSC ബുള്ളറ്റിനിൽ നിന്ന് തെരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങൾ.
|KURIAKOSE NIRANAM|
പതാകയേന്തിയത് സജൻ പ്രകാശ്.
▲ ഗോവയിൽ നടന്ന 37-ാമത് ദേശീയഗെയിംസിൽ നീന്തൽ താരമായ സജൻ പ്രകാശ് കേരളത്തിന്റെ പതാകയേന്തി.
കെ. മാധവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
▲ ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐ.ബി.ഡി.എഫ്.) പ്രസിഡന്റായി കെ. മാധവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ടി. പത്മനാഭന് സമഗ്ര സാഹിത്യ പുരസ്കാരം.
▲ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന്.
മികച്ച ജില്ല മലപ്പുറം
▲ ഈ വർഷത്തെ ഭരണഭാഷ പുരസ്‌കാരങ്ങളിൽ ഏറ്റവും മികച്ച ജില്ലയായി മലപ്പുറം തിരഞ്ഞെടുക്ക പ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് മികച്ച വകുപ്പ്.
ഓപ്പറേഷൻ ചക്ര 2
▲ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ. രാജ്യവ്യാപകമായി നടത്തിയ പരി ശോധനയാണ് ഓപ്പറേഷൻ ചക്ര 2.
ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് ഇന്ത്യൻ വംശജയ്ക്ക്
▲ ഇന്ത്യൻ വംശജയായ നന്ദിനി ദാസിന് ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്. 'കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻ്റ് ദി ഒറിജിൻ ഓഫ് എംപയർ' എന്ന പുസ്‌തകത്തിനാണ് പുരസ്കാരം.
എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്
▲ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ഭാഷാചരിത്ര പണ്ഡിതനും നിരൂപകനുമായ ഡോ. എസ്. കെ. വസന്തന്.
കെടാവിളക്ക്
▲ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഒ. ബി.സി. വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയാണ് കെടാവിളക്ക്.
▲ റാബർട്ട് ഫിക്കോ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായി നാലാം തവണയും അധികാരത്തിലേറി.
▲ നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽപ്പടയുടെ (വെസ്റ്റേൺ ഫ്ളീറ്റ്) കമാൻഡിങ് ഓഫീസറായി മലയാളിയായ റിയർ അഡ്‌മിറൽ സി. ആർ. പ്രവീൺ നായർ ചുമതലയേറ്റു.
▲ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് ആയ താരമായി ശ്രീലങ്കയുടെ എയ്‌ഞ്ചലോ മാത്യൂസ്. അനുവദനീയമായ സമയത്തിനുള്ളിൽ ക്രീസി ലെത്തി മത്സരത്തിന് തയ്യാറാകാത്തതിനാണ് പുറത്തായത്.
ഹീരാലാൽ സാമരിയ സ്ഥാനമേറ്റു.
▲ മുഖ്യ വിവരാവകാശ കമ്മിഷണറായി ഹീരാലാൽ സാമരിയ സ്ഥാനമേറ്റു. മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിലെത്തുന്ന ആദ്യ ദളിത് വിഭാഗക്കാരനാണ്.
▲ ഇലോൺ മസ്‌കിൻ്റെ എക്സ‌്.എ.ഐ. എന്ന കമ്പനി തുടങ്ങിയ ചാറ്റ് ബോടാണ് ഗ്രോക്