PSC BULLETIN അടിസ്ഥാനമാക്കി തയ്യാറാക്കിയ Current affairs.

Prepared by Kuriakose Niranam 

ജനാധിപത്യ ഇന്ത്യയിലെ ആദ്യ വോട്ടർ അന്തരിച്ചു.

ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ വോട്ടറായ ശ്യാം ശരൺ നേഗി അന്തരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയാണ്.

വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അംഗീകാരം.

കേരള സംസ്ഥാനത്ത് നടപ്പാക്കിയ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം ലഭിച്ചു.

മലയാളി താരങ്ങൾക്ക് അർജുന പുരസ്കാരം.

◾ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ എന്നീ മലയാളികൾക്ക് 2022 ലെൻസ് അർജുന പുരസ്കാരം

ഖേൽ രത്ന പുരസ്കാരം പ്രഖ്യാപിച്ചു.

രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലിന് ലഭിച്ചു.

G-20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം 2022 - Dec 6 ന് ഇന്ത്യ ഏറ്റെടുത്തു.

ഇന്തോനേഷ്യയിൽ നിന്നാണ് അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്.

G-20 രാജ്യങ്ങളുടെ 18-ാമത് ഉച്ചകോടി ന്യൂഡൽഹിയിൽ നടക്കും.

19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU) ഉൾപ്പെടുന്ന ഒരു അന്തർ ഗവൺമെന്റൽ ഫോറമാണ് G20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് ട്വന്റി . (1)അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത (2)കാലാവസ്ഥാ വ്യതിയാന ലഘൂകരണം (3)സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു.

1999 ൽ ജി 20 സ്ഥാപിതമായി.

G-20 ലെ അംഗങ്ങൾ .

1. അർജന്റീന
2. ഓസ്ട്രേലിയ
3. ബ്രസീൽ
4. കാനഡ
5. ചൈന
6. ഫ്രാൻസ്
7.ജർമ്മനി
8.ഇന്ത്യ
9.ഇന്തോനേഷ്യ
10.ഇറ്റലി
11. ജപ്പാൻ
12. മെക്സിക്കോ
13.റഷ്യ
14.സൗദി അറേബ്യ
15.ദക്ഷിണാഫ്രിക്ക
16.ദക്ഷിണ കൊറിയ
17.ടർക്കി
18. യുണൈറ്റഡ് കിംഗ്ഡം
19.അമേരിക്ക
20.യൂറോപ്യന് യൂണിയൻ

കേരള സംഗീത നാടക അക്കാഡമിക്ക് പുതിയ തലവന്മാർ.

കേരള സംഗീത നാടക അക്കാഡമി ചെയർമാനായി ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെയും സെകട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചു.

പശ്ചിമബംഗാൾ ഗവർണറായി മലയാളിയെ നിയമിച്ചു.

പശ്ചിമ ബംഗാൾ ഗവർണറായി മലയാളിയായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി. വി. ആനന്ദബോസിനെ കേന്ദ്ര സർക്കാർ നിയമിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.


ബാക്കി അടുത്ത ദിവസം വായിക്കാം

Popular posts from this blog

Question Tag പഠിക്കാം

ശബ്ദം-എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പഠിക്കാം.

പ്രസംഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.