PSC Bulletin based Current affairs.
Prepared by-കുറിയാക്കോസ് നിരണം
ശില്പഗുരു പുരസ്കാരം
◾മികച്ച കരകൗശല വിദഗ്ധർക്കുള്ള ശില്പഗുരു പുരസ്കാരത്തിന് കെ.ആർ. മോഹനനും,ദേശീയ അവാർഡിന് ശശിധരൻ പി.എ.യും അർഹരായി. കരകൗശലമേഖലയുടെ വളർച്ചയ്ക്ക് കലാകാരൻമാർ നൽകുന്ന സേവനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ 2002 ലാണ് ശില്പഗുരു പുരസ്കാരം ആരംഭിച്ചത്.
കേരള ബാങ്കിന് ഒന്നാം സ്ഥാനം.
◾അന്തർദേശീയ സഹകരണസഖ്യവും യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ കേരള ബാങ്കിന് ഏഷ്യയിൽ ഒന്നാം സ്ഥാനം.
ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രിയായി.
◾ബിന്ധ്യാ ദേവി ബന്ധാരിയാണ് നേപ്പാൾ പ്രസിഡൻറ്. '
◾ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് നേപ്പാൾ.
◾ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാൾ 15 മിനിറ്റ് മുന്നിലാണ് നേപ്പാളിലെ സമയം.
◾കാഠ്മണ്ഡു ആണ് നേപ്പാളിന്റെ തലസ്ഥാനം.
◾രൂപ ആണ് നേപ്പാളിലെ കറൻസി.
◾ജനസംഖ്യയുടെ 81 ശതമാനവും ഹിന്ദുക്കൾ ആണ്.
◾ഹിമാലയത്തിന്റെ ഭാഗമായ എവറസ്റ്റ് (സാഗർമാതാ) കൊടുമുടി സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്.മറ്റൊരു കൊടുമുടിയാണ് ലോട്ട്സേ (world Rank-4)
◾നേപ്പാളുമായി അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സ്റ്റേറ്റുകളാണ് ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ്,ബീഹാർ,വെസ്റ്റ് ബംഗാൾ,സിക്കിം.(5 State കൾ)
◾1643 കിലോമീറ്ററാണ് ഇന്ത്യയുമായുള്ള അതിർത്തി ദൂരം
◾ഇന്ത്യയും നേപ്പാളുമായി ഉള്ള അതിർത്തി ഓപ്പൺ ആണ്.
◾നേപ്പാളും ഇന്ത്യയും തമ്മിൽ യാത്ര ചെയ്യുന്നതിന് പാസ്പോർട്ടോ വിസയോ ആവശ്യമില്ല.
ചൈനീസ് മുൻ പ്രസിഡൻറ് ജിയാങ് സെമിൻ (96) അന്തരിച്ചു.
◾ചൈനയുടെ സാമ്പത്തിക കുതിപ്പിന് നായകത്വം വഹിച്ച ചൈനീസ് പ്രസിഡൻറ് ആയിരുന്നു ജിയാങ് സെമിൻ.
◾1993 മുതൽ 2003 വരെ ചൈനയുടെ പ്രസിഡന്റ് ആയിരുന്നു.1989 മുതൽ 2002 വരെ ചൈനയുടെ പരമാധികാര നേതാവായിരുന്നു.
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സഭ നിയന്ത്രിക്കാനുള്ള ചെയറിൽ വനിതകൾ മാത്രം.
◾സ്പീക്കറോ,ഡെപ്യൂട്ടി സ്പീക്കറോ ഇല്ലാത്ത സമയം നിയമസഭാ നടപടികൾ നിയന്ത്രിക്കാൻ വനിതകൾ മാത്രം.സി.കെ. ആശ, കെ.കെ. രമ, യു. പ്രതിഭ എന്നിവരാണ് സഭാനടപടികൾ നിയന്ത്രിക്കാനുള്ള ചെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രഥമ ഗീതം സംഗീത പുരസ്കാരം
◾പ്രഥമ ഗീതം സംഗീത ദേശീയ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് ലഭിച്ചു.
ഐ.ടി. അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസം.ദേശീയ അടിസ്ഥാനത്തിൽ കേരളം മുന്നിൽ.
◾വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇന്റ നെറ്റ് തുടങ്ങിയ സേവനങ്ങൾ ഒരുക്കിയതിൽ മികച്ച നേട്ടം കൈവരിച്ചതായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
പെറുവിലെ ആദ്യ വനിതാ പ്രസിഡണ്ടായി ദിന ബോ ലാർദെ അധികാരമേറ്റു.
◾ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ പ്രസിഡന്റ് പെദ്രോ കാസ്‌തിയ്യോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ഡിസംബർ ഏഴിന് അട്ടിമറിക്കപ്പെട്ടു.
അഭയംതേടി ലിമയിലെ മെക്‌സിക്കോ എംബസിയിലേക്കു പോയ കാസ്‌തിയ്യോയെ സൈന്യം അറസ്റ്റുചെയ്‌ത് ജയിലിലടച്ചു.
കാസ്‌തിയ്യോയുടെ കൂട്ടാളിയായി വൈസ്‌പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച ദിന ബൊ ലാർദയാണ് സ്വന്തം നേതാവിനെ വഞ്ചിച്ച് പുതിയ പ്രസിഡന്റായി അധികാരമേറ്റത്.
അമേരിക്ക ഈ സർക്കാരിന് അംഗീകാരം നൽകിയെങ്കിലും മെക്സിക്കോ, ബൊളീവിയ,കൊളംബിയ,അർജന്റീന എന്നീ രാജ്യങ്ങൾ കാസ്‌തിയ്യോക്ക് പിന്തുണ പ്രഖ്യാപിച്ചു.
◾ലിമ-യാണ് പെറുവിന്റെ തലസ്ഥാനം.
◾ജനസംഖ്യയുടെ 94 ശതമാനവും കത്തോലിക്കരാണ്.
◾ഏകദേശം കേരളത്തിന്റെ അത്രയും ജനസംഖ്യയാണ് പെറുവിലുള്ളത്.
◾കറൻസി - Peruvian Sol(PEN)
◾പസഫിക്ക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് കൂടിയാണ് ആൻഡീസ് പർവതം കടന്നുപോകുന്നത്.
ബാക്കി അടുത്ത ദിവസം വായിക്കാം