ഫ്രഞ്ച് എഴുത്തുകാരൻ ഡൊമനിക് ലാപിയർ (91) അന്തരിച്ചു.
|KURIAKOSE NIRANAM|
ലാരി കോളിംഗ്സുമായി ഒത്തുചേർന്നാണ് ഡൊമനിക് ലാപിയർ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം രചിച്ചത്.ഡിസി ബുക്സ് ആണ് ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്-
കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
50 മില്യൻ പുസ്തകമാണ് ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ പിന്നാമ്പുറ കഥകൾ പലതും തുറന്നുകാട്ടുന്ന ഈ പുസ്തകം ഗാന്ധിജിയുടെ ലൈംഗിക പരീക്ഷണങ്ങളെയും കുറിച്ച് വിശദീകരിക്കുന്നു. നെഹ്റുവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇതിൽ പരാമർശം ഉണ്ട് .
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ ഈ പുസ്തകം എഴുതിയ ഡൊമിനിക്ക് ലാപിയറിന് ഇന്ത്യ പത്മഭൂഷൻ നൽകി ബഹുമാനിക്കുകയുണ്ടായി.
ബ്രിട്ടീഷ് രാജിന്റെ അവസാന വർഷത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഈ പുസ്തകം നൽകുന്നു. മതപരമായ കാരണങ്ങളാൽ ഇന്ത്യയേയും പാകിസ്ഥാനേയും വിഭജിച്ചതും പിന്നീടുണ്ടായ രക്തച്ചൊരിച്ചിലും,ഒക്കെ ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
മഹാത്മാഗാന്ധി 60 വയസ്സ് പ്രായമുള്ള കാലയളവിൽ ഇടത്തും വലത്തും 17 വയസ്സുള്ള പെൺകുട്ടികളോടൊപ്പം നഗ്നനായി ശയിക്കുന്നതിനെപ്പറ്റിയും ഗാന്ധിജിയുടെ ലൈംഗിക പരീക്ഷണങ്ങളെയും ഈ പുസ്തകം വിശദീകരിക്കുന്നു.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളും ജവഹർലാൽ നെഹ്‌റുവിന്റെയും മുഹമ്മദ് അലി ജിന്നയുടെയും ജീവിതവും ലക്ഷ്യങ്ങളും വിശദമായി പ്രതിപാദിക്കുന്നു .
ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി നിശ്ചയിക്കുന്ന നിർണായക ഭൂപടങ്ങൾ ആ വർഷം വരച്ചത് അതിർത്തിയുടെ ചെയർമാനായി നിയമിക്കുന്നതിനുമുമ്പ് ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത സിറിൽ റാഡ്ക്ലിഫ് ആണെന്ന് പുസ്തകം പറയുന്നു.
വിഭജന സമയത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളും കൂട്ടക്കൊലകളെയും കുറിച്ച് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്
City of joy-എന്ന പുസ്തകവും ഡൊമനിക്ക് ലാപ്പിയർ രചിച്ചതാണ്. 'കൽക്കട്ടയിലെ ദുരിത പൂർണ്ണമായ ജീവിതമാണ് ഈ പുസ്തകത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്.
