PSC ബുള്ളറ്റിനിൽ നിന്ന് തെരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങൾ.

Click here |KURIAKOSE NIRANAM| 1. പരാദമായ ഏക സംസ്തനം? വവ്വാൽ (വാമ്പയർ ബാറ്റ്) 2. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷിരീതി ? പെർമാകൾച്ചർ 3. പറക്കുന്ന കുറുക്കൻ എന്നറിയപ്പെടുന്നത്.? വവ്വാൽ 4. പാകിസ്താന്റെ വാണിജ്യ തലസ്ഥാനം ? കറാച്ചി 5. ഭാരതരത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ? എ.പി.ജെ. അബ്ദുൾ കലാം. 6. ഭാരതരത്നം ലഭിച്ചശേഷം അന്തരിച്ച ആദ്യ വ്യക്തി? ഭഗവാൻദാസ് 7.1971-ലെ ഇന്തോ- പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്.? ജഗ്ജീവൻ റാം 8. മറാത്തരെ നയിച്ച വനിത ? താരാഭായി 9. മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ട വർഷം? 1937 10. മലർന്നു കിടന്നുറങ്ങുന്ന ഒരേയൊരു ജീവി? മനുഷ്യൻ 11. മലയാറ്റൂർ ഏത് ജില്ലയിൽ ? എറണാകുളം 12. അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ? ഏണസ്റ്റ് റുഥർഫോർഡ് 13. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയി? കഴ്സൺ പ്രഭു 14. ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യവനിത? ദുർഗാഭായി ദേശ്മുഖ് 15. ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ? തിരുവനന്തപുരം 16. ...