PSC BULLETIN അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കറണ്ട് അഫയേഴ്സ്
Saji kuriakose
◾വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ ജി എം ഭക്ഷ്യവിളയാണ് കടുക്,
◾ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈം ഒഡിഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു.
◾സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി മോഡറേറ്റ പാർട്ടി നേതാവായ ഉൾഫ് ക്രിസ്റ്റേഴ്സൺ നിയമിതനായി.
◾യുഎസ് നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയാണ് അന്ന മെയ് വോങ്
◾ഇൻറർനാഷണൽ അസോസിയേഷൻ ഓഫ് ഹോൾട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് വേൾഡ് ഗ്രീൻ സിറ്റി അവാർഡ് 2022 ഹൈദരാബാദിന്
◾കാഴ്ച പരിമിതർക്കായുള്ള മൂന്നാമത് 20 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിവരാജ് സിംഗ് .
◾2022ലെ ബുക്കർ പ്രൈസ് പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷഹാൻ കരുണ തിലകയ്ക്ക് .the seven moons of Mali almaida എന്നാൽ നോവലാണ് പുരസ്കാരത്തിന് അർഹമായത്.
◾ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ blue flag certification ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച് ,കടമത്ത് ബീച്ച് എന്നിവയ്ക്ക് ലഭിച്ചു.
ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ഡെൻമാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷൻ (FEE) നൽകുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇക്കോ-ലേബലാണ്.
കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാൽ ഈ ലേബൽ നൽകും.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും ആദരിക്കപ്പെടുന്നതുമായ ഇന്റർനാഷണൽ ഇക്കോ ലേബൽ "ബ്ലൂ ഫ്ലാഗ്", ഇന്ത്യയിലെ രണ്ട് പുതിയ ബീച്ചുകൾക്ക് കൂടി അംഗീകാരം നൽകി- 1.മിനിക്കോയ് തുണ്ടി ബീച്ച്,
2.കദ്മത്ത് ബീച്ച്-
രണ്ടും ലക്ഷദ്വീപിലാണ്.
ഇത് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനു കീഴിൽ സാക്ഷ്യപ്പെടുത്തിയ ബീച്ചുകളുടെ എണ്ണം പന്ത്രണ്ടായി (12) എത്തിക്കുന്നു.
ബ്ളൂ ഫാഗ് പട്ടികയിലെ മറ്റ് ഇന്ത്യൻ ബീച്ചുകൾ ഇവയാണ്:
1.ശിവരാജ്പൂർ-ഗുജറാത്ത്
2.ഗോഗ്ല-ദിയു
3.കാസർകോട്-ഉത്തര കർണാടക
4.പടുബിദ്രി- ഉഡുപ്പി,കർണാടക
5.കാപ്പാട്-കേരളം
6.റുഷിക്കൊണ്ട- ആന്ധ്രാപ്രദേശ്
7.ഗോൾഡൻ-ഒഡീഷ
8.രാധാനഗർ- ആൻഡമാൻ നിക്കോബാർ
9.തമിഴ്നാട്ടിലെ- കോവളം
10.പുതുച്ചേരി ബീച്ചുകളിലെ -ഏദൻ
33 മാനദണ്ഡങ്ങൾ 4 പ്രധാന തലങ്ങളായി തിരിച്ചിരിക്കുന്നു:
a .പരിസ്ഥിതി വിദ്യാഭ്യാസവും വിവരവും
b.കുളിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം
c. പരിസ്ഥിതി മാനേജ്മെന്റ്
d. ബീച്ചുകളിൽ സംരക്ഷണവും സുരക്ഷാ സേവനങ്ങളും
◾അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്പെയിൻ നേടി.