PSC BULLETIN അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കറണ്ട് അഫയേഴ്സ്
സജി കുറിയാക്കോസ് നിരണം.
റോജർ ബെന്നി നിയമിതരായി.◾ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ സമർപ്പിച്ചു.
◾ഡോക്ടർ പൽപ്പൂ ഫൗണ്ടേഷൻ അവാർഡ് ഡോക്ടർ കെ പി ഹരിദാസന്
◾കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യക ശില്പമെന്ന് ഗിന്നസ് റെക്കോർഡ് ലഭിച്ചു -
◾2022ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം എം ലീലാവതിക്ക് ലഭിച്ചു.
◾ലോകത്തിലെ ഏറ്റവും തൊഴിൽ ദാതാവ് ഇന്ത്യൻ പ്രതിരോധ സേന.
◾2023ലെ ലോക ഹിന്ദി സമ്മേളനത്തിന് ഫിജി വേദിയാകും.
◾കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ഗ്രേറ്റ് തൻബർഗ് എഴുതിയ പുസ്തകം -ദ ക്ലൈമറ്റ് ബുക്ക്.
◾ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഷിജിൻ പിങ്ങ് തെരഞ്ഞെടുക്കപ്പെട്ടു.
◾2023ലെ ലോക സുഗന്ധ വ്യഞ്ജന കോൺഗ്രസിന് മുംബൈ വേദിയാകും.
◾ലോകത്തിൽ ആദ്യമായി വായിലൂടെ കഴിക്കാവുന്ന കോവിഡ് വാക്സിൽ ചൈന വികസിപ്പിച്ചു.
◾2022 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലി കൊടുങ്കാണ് സിട്രാങ് -തായ്‌ലൻഡാണ് ഈ കാറ്റിന് നൽകിയത്
◾ബംഗ്ലാദേശിൽ വച്ച് നടന്ന വനിതാ ഏഷ്യ കപ്പ് 20 ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി.
◾ORS ലായനിയുടെ പിതാവ് എന്നറിയപ്പെടുന്ന ദിലീപ് മഹലനോബിസ് അന്തരിച്ചു.
◾ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107 സ്ഥാനത്ത് ,ബെലാറൂസ്, ബോസ്നിയ,ചില്ലി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനത്ത്
◾പാലക്കാടിന് മികച്ച ജില്ലയ്ക്കുള്ള സംസ്ഥാനതല ഭരണഭാഷാ പുരസ്കാരം.
◾ശത കോടീശ്വരൻ ഇലോൺ മാസ്ക്,ട്വിറ്റർ ഏറ്റെടുത്തു.
◾ലഹരിക്കെതിരെ കേരള സർക്കാർ ആസാദ് (Agent for Social Awareness Against Drugs) എന്ന പേരിൽ ലഹരി വിരുദ്ധ കർമ്മ സേന രൂപീകരിച്ചു.
◾ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 98 മത് പ്രസിഡണ്ടായി മല്ലികാർജുന ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു.
(first President of Indian National Congress Allan Octavian Hume - 1885)
◾2023ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് ഖത്തർ വേദിയാകും.
◾ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്സഡ് ബയോഗ്യാസ് പ്ലാൻറ് പഞ്ചാബിലെ സംഗ്രൂരിൽ നിലവിൽ വന്നു.
◾ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് അധികാരമേറ്റ് 45 ദിവസം രാജിവച്ചു ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞ നാൾ അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ് .
◾ബ്രിട്ടന്റെ 57 മത് പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടിയുടെ ഋഷി സുന ക് തെരഞ്ഞെടുക്കപ്പെട്ടു.ഈ പദവിയിൽ എത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യത്തെ വ്യക്തിയാണ്.
(ബ്രിട്ടനിൽ ദ്വി പാർട്ടി സിസ്റ്റമാണ്.രണ്ട് പാർട്ടികളാണ് അവിടെയുള്ളത് ലേബർ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും)
◾International Federation of Filim critics
ന്റെ എക്കാലത്തെയും മികച്ച ചിത്രമായി സത്യജിത്ത് സംവിധാനം ചെയ്ത പഥേർ പഞ്ചലി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച 10 ഇന്ത്യൻ ചിത്രങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ എലിപ്പത്തായം ഇടം നേടി.