ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം-PSC/ KAS മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറാക്കിയത്.







Prepared by Saji Kuriakose
-------------------------------
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 
മത്സരപരീക്ഷകളിൽ ഈ ടോപ്പിക്കിൽ നിന്ന് സാധാരണഗതിയിൽ ചോദ്യങ്ങൾ ഉണ്ടാകും.ഞാൻ നൽകിയിരിക്കുന്ന ഈ നോട്ടും  ഇതിൽ നൽകിയിരിക്കുന്ന വീഡിയോയും കാണുക. 

അതിനുശേഷം താഴെ പറയുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ  ഉത്തരം ഈ നോട്ടിൽ നിന്നും കണ്ടെത്തുക. എങ്കിൽ ഈ ഭാഗം നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കുവാനും ഏത് ചോദ്യങ്ങൾക്ക് ഉത്തരം  കണ്ടെത്തുവാനും പറ്റും.

◾ഒരു പ്രദേശത്ത് സൂര്യൻ ഉദിക്കുമ്പോൾ രാവിലെ 6 മണിയും സൂര്യൻ തലയ്ക്കു മുകളിൽ എത്തുമ്പോൾ 12 മണിയും സൂര്യൻ അസ്തമിക്കുമ്പോൾ വൈകുന്നേരം 
6 മണിയും ആയിരിക്കും.

◾ഓരോ രാജ്യങ്ങളിലും സൂര്യൻ ഉദിക്കുന്നത് വ്യത്യസ്തമായതിനാൽ ഓരോ രാജ്യത്തെയും സമയവും വ്യത്യസ്തമായിരിക്കും.
എന്നാൽ അടുത്തടുത്ത് കിടക്കുന്ന രാജ്യങ്ങളിൽ സമയം ഏറെക്കുറെ ഒന്നുതന്നെയോ അടുത്തതോ ആയിരിക്കും.

◾ഒരു രാജ്യത്തിന്റെ സമയം കണക്കാക്കുന്നത് ആ രാജ്യത്തിന്റെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നുപോകുന്ന ഒരു രേഖാംശരേഖയെ അടിസ്ഥാനമാക്കിയായിരിക്കും.
ഈ രേഖാംശ രേഖയെ മാനകരേഖാശം (Standard Meridian) എന്നു വിളിക്കും.
ഓരോ രാജ്യത്തിന്റെയും മാനകരേഖാശം വ്യത്യസ്തമായിരിക്കും.

◾വിവിധ രാജ്യങ്ങളുടെ സമയങ്ങളെ തമ്മിൽ താരതമ്യപ്പെടുത്താനും അവ തമ്മിലുള്ള വ്യത്യാസം എത്രയാണെന്ന് കാണുവാനും ഒരു സ്റ്റാൻഡേർഡ് രേഖാംശ രേഖയെ പൊതുവായി സ്വീകരിച്ചിട്ടുണ്ട്.
ഇതാണ് പ്രൈം മെറിഡിയൻ or ഗ്രീനിച്ച് രേഖ.
◾ഓരോ രാജ്യത്തിന്റെയും സമയം  ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് പറയുന്നത്. അതുകൊണ്ടാണ് +5.30 എന്ന് ഇന്ത്യൻ സമയത്ത് സൂചിപ്പിക്കുന്നത്.
ഇത് സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ് എന്നാണ്.

◾ഇന്ത്യയുടെ സമയം കണക്കുകൂട്ടുന്നത് ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നു പോകുന്ന ഒരു രേഖാംശരേഖയുടെ അടിസ്ഥാനത്തിലാണ്.
ഈ രേഖാംശ രേഖയാണ് ഇന്ത്യയുടെ മാനക രേഖാംശം.
82°30 മിനിറ്റ് പൂർവ്വരേഖാശമാണ് ഇന്ത്യയുടെ മാനകരേഖാശം.

◾ഇന്ത്യയുടെ പടിഞ്ഞാറ് കടന്നുപോകുന്ന രേഖാംശ രേഖ 68°7 E ഉം കിഴക്ക് കൂടി  കടന്നുപോകുന്ന രേഖാംശരേഖ 97°25 Eയും ആണ്.ഇതിന് ഏകദേശം മധ്യത്തിലൂടെയാണ് ഇന്ത്യയുടെ മാനകരേംശം 82°30 E കടന്നുപോകുന്നത്.

◾മാനക രേഖാശം കടന്നുപോകുന്ന സ്റ്റേറ്റുകളാണ് ഉത്തർപ്രദേശ്,മധ്യപ്രദേശ്, ചത്തീസ്ഗഡ്,ഒഡീഷ,ആന്ധ്രപ്രദേശ്.

◾ഇന്ത്യയുടെ മാനകരേഖാംശം തന്നെയാണ് ശ്രീലങ്കയും സ്വീകരിച്ചിരിക്കുന്നത്.അതിനാൽ ഇന്ത്യൻ സമയം തന്നെ നിലനിൽക്കുന്ന ഏക രാജ്യമാണ് ശ്രീലങ്ക.

◾പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ചൈന,നേപ്പാൾ,ഭൂട്ടാൻ ,ബംഗ്ലാദേശ്,മ്യാന്മാർ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ അയൽ രാജ്യങ്ങളാണ്.
ഈ രാജ്യങ്ങൾക്ക് എല്ലാം അവരവരുടെ മാനകരേംശം ഉള്ളതിനാൽ ഇന്ത്യയുടെ സമയവുമായി വ്യത്യാസം ഉണ്ട്.

◾ചൈന 2.30 മണിക്കൂർ മുന്നിലാണ്.
മ്യാൻമാർ1 മണിക്കൂർ മുന്നിലാണ്. ബംഗ്ലാദേശും ഭൂട്ടാനും അരമണിക്കൂർ മുന്നിൽ ആണ്.
നേപ്പാൾ 15 മിനിറ്റ് മുന്നിലാണ്.
പാകിസ്ഥാൻ 30 മിനിറ്റ് പിന്നിലാണ്. അഫ്ഗാനിസ്ഥാൻ 1 മണിക്കൂർ പിന്നിലാണ്.

◾ഇന്ത്യയുടെ മാനകരേംശം കടന്നുപോകുന്ന ഉത്തർപ്രദേശിലെ മിർസാപൂരിൽ സ്ഥാപിച്ചിരിക്കുന്ന  സിസിയം  ക്ലോക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സമയം നിശ്ചയിക്കുന്നത്.

◾ഈ ക്ളോക്കിനെ  റയിൽവേ, ആകാശവാണി,ദൂരദർശൻ, എയർപോർട്ടുകൾ,തുറമുഖങ്ങൾ ഇന്ത്യയിലെ ബാങ്കുകൾ,ഇന്ത്യയിലെ ഫോൺ സേവന ദാതക്കൾ എന്നിവരുടെ വെബ്സൈറ്റുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ ഒരേ സമയം എല്ലായിടത്തും വേഗം ലഭിക്കുന്നു.

◾ഇന്ത്യൻ സമയത്തെ നിയന്ത്രിക്കുന്ന ഗവൺമെന്റിന്റെ ഏജൻസി 'നാഷണൽ ഫിസിക്കൽ ലബോറട്ടറി' ആണ് .
ഇതിന്റെ ആസ്ഥാനം ന്യൂഡൽഹി ആണ്.

◾ഇന്ത്യയിൽ എല്ലായിടത്തും സൂര്യൻ ഒരേസമയത്തല്ല ഉദിക്കുന്നത്. ഇന്ത്യയിൽ ആദ്യം സൂര്യൻ ഉദിക്കുന്നത് അരുണൽ പ്രദേശിലാണ്.അതുകൊണ്ടാണ് ഇന്ത്യയിലെ 'സൂര്യോദയത്തിന്റെ നാട്' എന്ന് അരുണൽ പ്രദേശ് അറിയപ്പെടുന്നത്.

◾ഇന്ത്യയിൽ ഏറ്റവും അവസാനം സൂര്യൻ ഉദിക്കുന്നത് ഗുജറാത്തിലാണ്,അതുകൊണ്ടാണ്  ഗുജറാത്തിനെ ഇന്ത്യയിലെ 'അസ്തമയ സൂര്യന്റെ നാട്' എന്ന് വിളിക്കുന്നത്.

◾അരുണൽ പ്രദേശിൽ സൂര്യൻ  ഉദിച്ചു രണ്ടുമണിക്കൂർ കഴിഞ്ഞാണ് ഗുജറാത്തിൽ സൂര്യൻ ഉദിക്കുന്നത്. 
അപ്പോൾ ഇന്ത്യയുടെ ഈ രണ്ടു സ്ഥലങ്ങളും തമ്മിൽ 2 മണിക്കൂർ വ്യത്യാസമുണ്ടാകും. 

◾ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തമ്മിൽ 30 ഡിഗ്രി വ്യത്യാസമുണ്ട്(97°25-68°7=ഏകദേശം-30°.
ഒരു ഡിഗ്രി = 4 മിനിട്ട്
30°×4 മിനിട്ട് = 120 മിനിട്ട് = 2 മണിക്കൂർ
എന്നാൽ ഒരു രാജ്യത്ത് തന്നെ രണ്ടു സമയം വരുന്നത് ബുദ്ധിമുട്ട് ആയതിനാൽ ഇന്ത്യ ഒരു സമയം മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്.

 ◾അരുണൽ പ്രദേശിൽ നേരത്തെ സൂര്യനുദിക്കുന്നതിനാൽ ഇന്ത്യൻ സമയം അഞ്ചു മണിയാകുമ്പോൾ തന്നെ അവിടെ നേരം വെളുക്കുകയും വൈകുന്നേരം 5 മണിയാകുമ്പോൾ അവിടെ രാത്രി ആവുകയും ചെയ്യും.

◾കൃത്യമായി ആറുമണിക്ക് സൂര്യൻ ഉദിക്കുകയും ആറുമണിക്ക് സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നത് മാനകരേംശം കടന്നുപോകുന്ന പ്രദേശങ്ങളിലായിരിക്കും.

◾കേരളം മാനക രേഖാംശത്തിൽ നിന്ന് അല്പം അകന്നു കിടക്കുന്നതിനാൽ കേരളത്തിൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഏകദേശം ആറരയോട് കൂടി ആയിരിക്കും.

1.ഒരു രാജ്യത്തിൻെറ സമയം കണക്കുകൂട്ടുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ് ?
2.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കുകൂട്ടുന്ന രേഖാംശരേഖ 
ഏത് ?
3.ഇന്ത്യയുടെ സമയം തന്നെ സ്വീകരിച്ചിരിക്കുന്ന ഏക രാജ്യം ഏതാണ് ?
4.ഇന്ത്യൻ സമയവും ഗ്രീൻവിച്ച്  സമയം തമ്മിൽ എത്ര മണിക്കൂർ വ്യത്യാസമുണ്ട് ?
5.ഇന്ത്യയിൽ വൈകുന്നേരം 3 മണിയാകുമ്പോൾ ഗ്രീൻവിച്ച്   സമയം എത്രയായിരിക്കും?
6.നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെയാണ് ?
7.ഇന്ത്യൻ സമയത്തോട് ഏറ്റവും അടുത്ത് സമയം ഉള്ള രാജ്യം ഏതാണ് ?
8.ഇന്ത്യയുടെ കിഴക്കും പടിഞ്ഞാല്‍ ഉദയാസ്ഥ മയത്തിൽ എത്ര മണിക്കൂർ വ്യത്യാസമുണ്ട് ?
9.ഇന്ത്യയുടെ കിഴക്കും പടിഞ്ഞാലും തമ്മിലുള്ള രേഖാംശ വ്യാപ്തി എത്ര ഡിഗ്രിയാണ് ?
10..ഇന്ത്യയിലെ സൂര്യോദയത്തിന്റെ നാട് ഏത്?
11.ഇന്ത്യയിലെ അസ്തമയ സൂര്യനു നാട് ഏത് ?
12.കൊൽക്കത്ത,ഡൽഹി,തിരുവനന്തപുരം, മുംബൈ ആദ്യം സൂര്യോദയം സംഭവിക്കുന്നത് എവിടെ ?
13.ഒരു ഡിഗ്രി രേഖാംശം എത്ര മിനിറ്റിനെ  സൂചിപ്പിക്കുന്നു ?
14.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്ക് കൂട്ടുന്നത് ഏത് സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് ?
15.ഇന്ത്യയുടെ മാനകരേഖാശം കടന്നുപോകുന്ന സ്റ്റേറ്റുകൾ ഏതെല്ലാം ?

മുകൾഭാഗത്തെ നോട്ട് വായിക്കുക
വീഡിയോ കാണുക. ഉത്തരം കണ്ടെത്തുക

Popular posts from this blog

പ്രസംഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

HSA സോഷ്യൽ സയൻസ്.

ഗ്രേറ്റ് ബ്രിട്ടനും യുകെയും ഒന്നാണോ?