ശബ്ദം-എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പഠിക്കാം.
Prepared by Kuriakose Niranam ◾കേൾവി എന്ന അനുഭവം ഉണ്ടാക്കുന്ന ഊർജ്ജരൂപമാണ് ശബ്ദം. ◾ ശബ്ദം അനുഭവപ്പെടണമെങ്കിൽ ശബ്ദസ്രോതസ്സ്,മാധ്യമം, ശ്രവണേന്ദ്രിയം(ചെവി) എന്നിവ ആവശ്യമാണ്. ◾വൈബ്രേഷൻ (കമ്പനം) മൂലമുണ്ടാകുന്ന തരംഗങ്ങൾ മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. ◾ ഒരു ശബ്ദ സ്രോതസ്സിൽ നിന്ന് ശബ്ദം തരംഗങ്ങളായിട്ടാണ് സഞ്ചരിക്കുന്നത്. ◾ശബ്ദത്തെ കുറിച്ചുള്ള പഠനശാഖയാണ് അക്കൗസ്റ്റിക്സ്. ◾ശബ്ദം അനുദൈർഘ്യതരംഗം ആണ്. ◾ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഓഡിയോമീറ്റർ. ആവൃത്തി ◾ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ ആകെ എണ്ണമാണ് ആവൃത്തി (frequency) ഹെർട്സ്. ◾ആവൃത്തിയുടെ യൂണിറ്റ്-ഹെർട്സ് ◾മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ പരിധി 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് (20 കിലോ ഹെർട്സ്) വരെയാണ്. ◾പല ജീവജാലങ്ങളിലും ഈ ശബ്ദത്തിന്റെ പരിധി വ്യത്യസ്തമാണ് ◾കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി 500Hz ◾ തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി 300 Hz ഇൻഫ്രാസോണിക് . ◾20 ഹെർട്സിൽ താഴെയുള്ള ശബ്ദം ഇൻഫ്രാസോണിക് ശബ്ദം എന്നറിയപ്പെടും. ◾തിമിംഗലം,ആ...