തെക്കൻ കേരളത്തിലെ നദികൾ
Prepared by Kuriakose Niranam ------------------------------- തെക്കൻ കേരളം. നദികൾ, അണക്കെട്ടുകൾ,ജലസേചനപദ്ധതികൾ,ജലവൈദ്യുത പദ്ധതികൾ. ------------------------------- തിരുവനന്തപുരം ജില്ലയിലെ നദികൾ,ഡാമുകൾ,ജലസേചന പദ്ധതികൾ,ജലവൈദ്യുത പദ്ധതികൾ. ------------------------------- 🟥 41-നെയ്യാർ നദി ✓ കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദിയാണ് നെയ്യാർ. ✓ ഉത്ഭവം:അഗസ്ത്യമല. (അഗസ്ത്യമലയിൽ നിന്ന് ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന തമിഴ്നാട്ടിലെ ഒരു നദിയുണ്ട് താമ്രപർണ്ണിനി) ✓ പതനം : പൂവാറിൽ വെച്ച് അറബിക്കടലിൽ ചേരുന്നു.. ✓ നീളം : 56 km ✓ നെയ്യാർ ഡാം ജലസേചന പദ്ധതി ഈ നദിയിലാണ്. ✓ കാട്ടക്കട,നെയ്യാറ്റിൻകര ഈ നദിയുടെ തീരത്താണ് . 🟥 40-കരമനയാർ. ✓ തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന നദിയാണ് കരമനയാർ. ✓ ഉത്ഭവം:ചെമ്മുഞ്ഞി മൊട്ട ✓കരമനയാറിന്റെ പോഷകനദിയാണ് കിള്ളിയാർ.ഇത് തിരുവല്ലത്ത് വച്ച് കരമനയാറിൽ ചേരുന്നു ✓ പതനം:കോവളത്തിനടുത്തു വെച്ച് അറബിക്കടലിൽ ചേരുന്നു. ✓ നീളം:68 km ✓ അരുവിക്കര ഡാം ജലസേചന പദ്ധതി ഈ നദിയിലാണ്. ✓ പേപ്പാറ ഡാം ജലവൈദ്യുത പദ്ധതി ഈ നദിയിലാണ് . 🟥 39 -മാമം പുഴ ✓ ഉത്ഭവം:പന്തലക്കോട്ട് കുന...