ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം-PSC/ KAS മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറാക്കിയത്.

Prepared by Saji Kuriakose ------------------------------- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം മത്സരപരീക്ഷകളിൽ ഈ ടോപ്പിക്കിൽ നിന്ന് സാധാരണഗതിയിൽ ചോദ്യങ്ങൾ ഉണ്ടാകും.ഞാൻ നൽകിയിരിക്കുന്ന ഈ നോട്ടും ഇതിൽ നൽകിയിരിക്കുന്ന വീഡിയോയും കാണുക. അതിനുശേഷം താഴെ പറയുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം ഈ നോട്ടിൽ നിന്നും കണ്ടെത്തുക. എങ്കിൽ ഈ ഭാഗം നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കുവാനും ഏത് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനും പറ്റും . ◾ഒരു പ്രദേശത്ത് സൂര്യൻ ഉദിക്കുമ്പോൾ രാവിലെ 6 മണിയും സൂര്യൻ തലയ്ക്കു മുകളിൽ എത്തുമ്പോൾ 12 മണിയും സൂര്യൻ അസ്തമിക്കുമ്പോൾ വൈകുന്നേരം 6 മണിയും ആയിരിക്കും. ◾ഓരോ രാജ്യങ്ങളിലും സൂര്യൻ ഉദിക്കുന്നത് വ്യത്യസ്തമായതിനാൽ ഓരോ രാജ്യത്തെയും സമയവും വ്യത്യസ്തമായിരിക്കും. എന്നാൽ അടുത്തടുത്ത് കിടക്കുന്ന രാജ്യങ്ങളിൽ സമയം ഏറെക്കുറെ ഒന്നുതന്നെയോ അടുത്തതോ ആയിരിക്കും. ◾ഒരു രാജ്യത്തിന്റെ സമയം കണക്കാക്കുന്നത് ആ രാജ്യത്തിന്റെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നുപോകുന്ന ഒരു രേഖാംശരേഖയെ അടിസ്ഥാനമാക്കിയായിരിക്കും. ഈ രേഖാംശ രേഖയെ മാനകരേഖാശം (Standard Meridian) എന്നു വിളിക്കും. ഓരോ രാജ്യത്തിന്...