Posts

Showing posts from August, 2022

കേരളത്തിന്റെ കാലാവസ്ഥയും PSC/KAS പരീക്ഷകൾക്ക് വേണ്ടി തയ്യാറാക്കിയത്.

Image
Prepared by Saji Kuriakose   ------------------------------- കെപ്പന്റെ കാലാവസ്ഥ വർഗീകരണത്തിൽപ്പെടുന്നതാണ് കേരളം. Am (ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ) ആണ് കേരളത്തിന്റെ കാലാവസ്ഥയെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾ. കേരളത്തിന്റെ കാലാവസ്ഥയെ നാലായി തിരിക്കാം. 1. ശൈത്യകാലം (ഡിസംബർ,ജനുവരി, ഫെബ്രുവരി). 2.ഉഷ്ണകാലം(മാർച്ച്,ഏപ്രിൽ,മെയ്). 3.തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ,ജൂലൈ,ഓഗസ്റ്റ്,സെപ്റ്റംബർ). 4.വടക്ക് കിഴക്കൻ മൺസൂൺ കാലം(ഒക്ടോബർ,നവംബർ). 1. ശൈത്യകാലം-Winter(ഡിസംബർ,ജനുവരി ,ഫെബ്രുവരി).  ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. എന്നാൽ ഭൂമധ്യരേഖയോട് അടുത്തുള്ള സ്ഥാനവും അതുപോലെ സമുദ്ര സാമിപ്യവും മൂലം അതിശൈത്യം കേരളത്തിൽ ഉണ്ടാകുന്നില്ല. ശൈത്യകാലത്ത് കേരളത്തിൽ കരക്കാറ്റ് വീശുന്നതിനാൽ മഴ ഏറ്റവും കുറയുന്നു.  എന്നാൽ സമുദ്രതീരത്ത് കൂടി നീളത്തിൽ സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിയായതിനാൽ ഈ സമയം ഒറ്റപ്പെട്ട മഴ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്.  സൂര്യന്റെ അയനം മൂലം ഈ കാലയളവിൽ സൂര്യൻ കേരളത്തിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്ന സമയമാണ് അതുകൊണ്ട്  ഈ ക...